ശ്രീരാമകൃഷ്ണപരമഹംസൻ
ശ്രീരാമകൃഷ്ണപരമഹംസൻ .................................... രൗദ്രയാം കാളിതൻ മാനസപുത്രനായ് പാരിൽ പിറന്നോരു ചൈതന്യമേ, രാമനും കൃഷ്ണനും ചൈതന്യദേവനും സമനായിരുന്നോരു ചൈതന്യമേ, നിൻ ഹൃദയത്തിൻ വിശുദ്ധിയാലിന്നുമീ- യാത്മീയലോകം ജ്വലിച്ചുനിൽപ്പൂ, നിൻ വചനാമൃത- മൂട്ടും ബലത്തിനാൽ ഞങ്ങളും തേടുന്നി- താത്മശുദ്ധി. Dr Manoj M.R.