കൊടുങ്ങല്ലൂർ വാഴുന്ന
ഭക്തിഗാനം.
കൊടുങ്ങല്ലൂരമ്മ.
.............................
കൊടുങ്ങല്ലൂർ വാഴുന്ന ശ്രീകുരുംബേ,
ജഗദംബികേ, മഹാകാളിയമ്മേ,
നിന്നെ ഭജിക്കുന്ന ഭക്തനായി,
നിൻ സവിധത്തിലായ്
നിൽക്കുന്നു ഞാൻ,
ആദിപരാശക്തീവീര്യമായി
പാരിൽ കുടികൊള്ളും ചൈതന്യമേ,
അനുഗ്രഹിക്കൂ എന്നെയനുഗ്രഹിക്കൂ,
സായൂജ്യഭക്തിതൻ
കൃപ ചൊരിയൂ
(കൊടുങ്ങല്ലൂർ)
രുധിരം രുചിക്കും നിൻ ചേല കണ്ടാൽ,
ആസുരചിന്തകൾ
പോയ്മറയും,
ചിലമ്പിൻ മണിനാദം
കേട്ടുവെന്നാൽ,
ധൈര്യം നിറയുന്നു
മാനസത്തിൽ
(കൊടുങ്ങല്ലൂർ)
വാളിന്റെയുജ്ജ്വല -
ശോഭയേറ്റാൽ,
എങ്ങിനെയഹന്ത -
യെന്നുള്ളിൽ വരും,
അമ്മതൻ വാത്സല്യ -
മിഴികളെന്നെ,
തഴുകിത്തലോടി
രസിക്കയല്ലേ
(കൊടുങ്ങല്ലൂർ)
Dr.Manoj M.R.
Comments
Post a Comment