ശ്രീരാമകൃഷ്ണപരമഹംസൻ
ശ്രീരാമകൃഷ്ണപരമഹംസൻ
....................................
രൗദ്രയാം കാളിതൻ
മാനസപുത്രനായ്
പാരിൽ പിറന്നോരു
ചൈതന്യമേ,
രാമനും കൃഷ്ണനും
ചൈതന്യദേവനും
സമനായിരുന്നോരു
ചൈതന്യമേ,
നിൻ ഹൃദയത്തിൻ
വിശുദ്ധിയാലിന്നുമീ-
യാത്മീയലോകം
ജ്വലിച്ചുനിൽപ്പൂ,
നിൻ വചനാമൃത-
മൂട്ടും ബലത്തിനാൽ
ഞങ്ങളും തേടുന്നി-
താത്മശുദ്ധി.
Dr Manoj M.R.
Comments
Post a Comment