വീട്ടിലിരിക്കണ



വീട്ടിലിരിക്കണ ചങ്ങാതീ നിന്റെ
ലക്ഷ്യങ്ങളൊന്നും മറക്കല്ലേ  (2)

കോവിഡണുവിന്റെ വ്യാപനച്ചങ്ങല
ക്കണ്ണി മുറിക്കാൻ മറക്കല്ലേ    (2)

സോപ്പിട്ടു കൈകൾ കഴുകേണം
പിന്നെ മാസ്കുധരിക്കുവാനോർക്കേണം 2)

കണ്ണിലും മൂക്കിലും തൊട്ടു കളിക്കണ്ട
ചൂടുള്ള വെള്ളം കുടിക്കേണം    (2)

വീട്ടിലിരിക്കണ ചങ്ങാതീ നിന്റെ
ലക്ഷ്യങ്ങളൊന്നും മറക്കല്ലേ

കോവിഡണുവിന്റെ വ്യാപനച്ചങ്ങല
ക്കണ്ണി മുറിക്കാൻ മറക്കല്ലേ  

റോഡിലിറങ്ങുവാൻ നോക്കല്ലേ നിങ്ങെടെ
വീട്ടിലെ ജോലികൾ ചെയ്യാലോ    (2)

കൂട്ടങ്ങൾ കൂടി സൊറ പറഞ്ഞീടുവാൻ 
നോക്കല്ലേ ഓമനച്ചങ്ങാതീ(2)

വീട്ടിലിരിക്കണ ചങ്ങാതീ നിന്റെ
ലക്ഷ്യങ്ങളൊന്നും മറക്കല്ലേ

കോവിഡണുവിന്റെ വ്യാപനച്ചങ്ങല
ക്കണ്ണി മുറിക്കാൻ മറക്കല്ലേ  

നല്ല കവിതയും നോവൽക്കഥകളും
ഇത്തിരിനേരം നുണഞ്ഞീടാം   (2)

പാട്ടുകൾ പാടിയും നൃത്തം ചവിട്ടിയും 
ചിത്രംവരച്ചും കഴിഞ്ഞീടാം    (2)

വീട്ടിലിരിക്കണ ചങ്ങാതീ നിന്റെ
ലക്ഷ്യങ്ങളൊന്നും മറക്കല്ലേ

കോവിഡണുവിന്റെ വ്യാപനച്ചങ്ങല
ക്കണ്ണി മുറിക്കാൻ മറക്കല്ലേ

പഞ്ഞദിനങ്ങളും
ഉള്ളിലെ ദു:ഖവും
മാറുമെന്റോമന ച്ചങ്ങാതി(2)

ഒന്നായി നമ്മൾ പൊരുതേണം
മഹാമാരിയെ നമ്മൾ തുരത്തേണം (2)

വീട്ടിലിരിക്കണ ചങ്ങാതീ നിന്റെ
ലക്ഷ്യങ്ങളൊന്നും മറക്കല്ലേ (2)

കോവിഡണുവിന്റെ വ്യാപനച്ചങ്ങല
ക്കണ്ണി മുറിക്കാൻ മറക്കല്ലേ(2)

അയ്യാ കണ്ണി മുറിക്കാൻ മറക്കല്ലേ......

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി