ഈണത്തിൽ പാടുന്ന
ഗാനം.
ഈണത്തിൽ പാടുന്ന ...
...................................
ഈണത്തിൽ പാടുന്ന പൂങ്കുയിലേ,
നിൻ ഗാനത്തിൻ രാഗങ്ങളെങ്ങു നിന്ന് ,
ഹൃദയവിപഞ്ചിക
പാടുന്നതോ,
നിന്നിൽ പ്രണയവസന്തം
വിരുന്നുവന്നോ
( ഈണത്തിൽ ...)
നിൻ പ്രേമഗാനങ്ങൾ
കേൾക്കുന്ന നേരത്ത്
സ്വർഗ്ഗീയപുഷ്പങ്ങൾ
പൂത്തുവെന്നിൽ ,
നിൻ രാഗമാലിക
സ്വീകരിച്ചീടുമ്പോൾ
മധുരിമ നിറയുന്നു
എന്റെയുള്ളിൽ
( ഈണത്തിൽ ...)
ജലരേഖയായുള്ള
ജീവിതയാത്രയിൽ
ആശ്വാസമേകുന്നു
നിന്റെ ഗീതം,
പാദങ്ങളിൽ കൂർത്ത
മുള്ളു തറയ്ക്കുമ്പോൾ
സ്നേഹത്തിൻ ലേപനം
നിന്റെ ഗാനം
( ഈണത്തിൽ .....)
Dr Manoj M R.
Comments
Post a Comment