ഉദയകിരണങ്ങൾ
ഉദയകിരണങ്ങൾ .
.................................
ദുരിതം വിതയ്ക്കുന്നു
മാരിയെങ്ങും ,
ഭയമിരുട്ടായി
പടർന്നുവുള്ളിൽ,
മരണത്തണുപ്പിൽ
വിറച്ചു പ്രാണൻ ,
അക്കങ്ങളായി
മനുഷ്യജീവൻ ,
പരതുന്നു ചിന്ത -
യെൻ മാനസത്തിൽ
ജീവന്റെ കാണാ-
ത്തിരിപ്പിടങ്ങൾ,
ഉൾക്കരുത്തേകും
വിവേകസൂര്യൻ
ഉദയകിരണങ്ങൾ
ചൊരിഞ്ഞുവെന്നിൽ ,
വീണ്ടും കിളിർക്കുന്നു
പുൽനാമ്പുകൾ,
പിന്നെയും പൂക്കുന്നു
പിച്ചകങ്ങൾ,
തത്തിക്കളിക്കുന്നു
പൂത്തുമ്പികൾ,
ജീവന്റെയനുരാഗ-
വർഷധാര.
Dr Manoj M R.
Comments
Post a Comment