കവിത

കവിത.
..............

കവിതേ നീ ബാല്യത്തിൻ 
മാമ്പഴമധുവായി ,
അമ്മതൻ മാറിലെ 
വാത്സല്യത്തേനായി,

കവിതേ നീ പ്രണയത്തിൻ
മുല്ലപ്പൂമൊട്ടായി ,
പരിമളം തൂകുന്ന 
രാഗവസന്തമായ് ,

കനവു നിറഞ്ഞോരു 
നീഹാരബിന്ദുവായ് ,
ഉള്ളകം നീറുന്ന 
നോവിൻ കടലായി,

കവിതേ നീ ഹൃദയത്തിൽ 
സംഗീതധാരയായ് ,
ആത്മവിശുദ്ധിതൻ 
നീലനഭസ്സായി.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി