വസന്തം

വസന്തം.
..................

വന്നണഞ്ഞല്ലോ 
വസന്തകാലം,
ഹൃദയങ്ങൾ പൂക്കും 
പ്രണയകാലം,

നിൻ മിഴിയിണകളിൽ 
കണ്ടു ഞാനും
മദനോത്സവത്തിൻ 
മലർവാടികൾ,

പ്രേമവിവശയാം 
സൂര്യകാന്തി,
പ്രണയമായ് പടരുന്ന
മുല്ലവള്ളി,

രാഗസുഗന്ധിയാം 
പനിനീർപ്പൂവ്,
നിർമ്മലസ്നേഹത്തി -
ന്നാമ്പൽപ്പൂവ്,

മാധുര്യമോടെ 
നിറഞ്ഞുവെന്നിൽ 
ആത്മഹർഷത്തിൻ 
തിരമാലകൾ,

പൂങ്കുയിൽപ്പാട്ടിൻ 
വസന്തരാഗം
മോഹനകാവ്യം 
രചിച്ചുവെന്നിൽ.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി