അച്ഛൻ
അച്ഛൻ. ............... കർക്കശഭാവത്തി- നുള്ളിലും നേരുള്ള കരുതൽത്തണലിൻ നിഴലാണെന്നച്ഛനും, ക്ഷോഭത്തിരമാല പൊങ്ങിക്കുതിക്കിലും സ്നേഹത്തിന്നാഴക്ക - ടലാണെൻ താതനും, വാക്കിലും നോക്കിലും തീ പാറുമെങ്കിലും ഉള്ളം തണുപ്പിക്കും വെണ്ണിലാവാണച്ഛൻ, ഏറെപ്പരുഷമീ നാദമെന്നാകിലും കനിവൂറും ഗാനങ്ങൾ കേൾക്കാമെൻ താതനിൽ, നിൻപ്രേമസാന്നിധ്യ- മില്ലാത്തീ വേളയിൽ നിൻപദനിസ്വനം കാതോർത്തിരിക്കുന്നു, ഞാനുമിന്നച്ഛനായ് കാലത്തിൻയാത്രയിൽ, അച്ഛന്റെ ഭാവങ്ങ- ളെന്നിലും വന്നുപോയ്. Dr Manoj M R.