അച്ഛൻ

അച്ഛൻ.
...............

കർക്കശഭാവത്തി-
നുള്ളിലും നേരുള്ള
കരുതൽത്തണലിൻ
നിഴലാണെന്നച്ഛനും,

ക്ഷോഭത്തിരമാല
പൊങ്ങിക്കുതിക്കിലും 
സ്നേഹത്തിന്നാഴക്ക -
ടലാണെൻ താതനും,

വാക്കിലും നോക്കിലും
തീ പാറുമെങ്കിലും 
ഉള്ളം തണുപ്പിക്കും
വെണ്ണിലാവാണച്ഛൻ,

ഏറെപ്പരുഷമീ
നാദമെന്നാകിലും 
കനിവൂറും ഗാനങ്ങൾ
കേൾക്കാമെൻ താതനിൽ,

നിൻപ്രേമസാന്നിധ്യ-
മില്ലാത്തീ വേളയിൽ
നിൻപദനിസ്വനം
കാതോർത്തിരിക്കുന്നു,

ഞാനുമിന്നച്ഛനായ് 
കാലത്തിൻയാത്രയിൽ,
അച്ഛന്റെ ഭാവങ്ങ-
ളെന്നിലും വന്നുപോയ്.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി