Posts

Showing posts from July, 2020

സൗഹൃദം

കവിത. സൗഹൃദം . .................. സൗഹൃദമെന്നും ജലയാനപാത്രം, ജീവിതക്കടലിലെ ആഴങ്ങൾ താണ്ടുന്ന "നോവ" തൻ പായ്ക്കപ്പൽ - പോലുള്ള യാനകം. ദൗർഭാഗ്യച്ചുഴലിയിൽ ഉലഞ്ഞിടുന്നേരവും സങ്കടച്ചുഴിയിൽ തകർന്നിടുന്നേരവും, എന്നുമെൻ ചാരത്ത് തുണയായിരിക്കുന്നു, നിസ്വാർത്ഥസ്നേഹമാം സൗഹൃദക്കൂട്ടായ്മ, ഒറ്റപ്പെടലിന്റെ  മൗനയാമങ്ങളിൽ, പേടിയാമിരുളിൽ  വിറകൊള്ളുന്നേരവും, മിന്നുംവിളക്കായി നേർദിശ കാട്ടുന്നു , നിർമ്മലസ്നേഹമാം സൗഹൃദമെന്നുമേ. Dr Manoj M R.

കറിവേപ്പിലകൾ

കവിത. കറിവേപ്പിലകൾ. ............................. ഇന്നൊരു കല്ല്യാണ - സദ്യയുണ്ടീടവെ, കറികളിൽ നിന്നും പെറുക്കിയെടുത്തു ഞാൻ നീരൂർന്നു വാടിയ ചെറിയിലത്തുണ്ടുകൾ, ജീവൻ വെടിഞ്ഞോരു  കറിവേപ്പിൻപത്രങ്ങൾ, എച്ചിലിൻ കൂനയിൽ  കൂട്ടിവച്ചീടവെ ചിന്താധീനമാ- യെൻമനമന്നേരം, "കറിവേപ്പിലപോലെന്ന " ചൊല്ലുസ്മരിച്ചു ഞാൻ തെല്ലിട സദ്യയങ്ങു - ണ്ണാൻ മറന്നുപോയ്, എൻരസമുകുളത്തിൽ രുചി പകർന്നീടുവാൻ  ദാനമായേകി നീ  നിൻദേഹമത്രയും , എൻമനതാരിൽ  സുഖം പകർന്നീടുവാൻ  പ്രാണൻ ത്യജിച്ചു നീ കാരുണ്യരൂപിണീ, സ്വാർത്ഥരാം മാനവർ  നിന്നെ മുറിയ്ക്കവെ  മാതൃതരുവേ! നീ  നൊമ്പരപ്പെട്ടുവോ, ദേഹമടർന്നു നിൻ  പ്രാണൻ പിടയ്ക്കവെ മാതൃതരുവേ! നീ  കണ്ണുനീർ വാർത്തുവോ, നന്നേയിരുണ്ട നിൻ  പച്ചിലക്കുള്ളിലായ്  നിന്റെ നിഗൂഢമാം  രാഗരഹസ്യമോ, നിന്റെ ഹൃദന്തത്തി- നുള്ളിലൊളിപ്പിച്ച  നഷ്ടവസന്തത്തിൻ  കരിമുകിൽക്കൂട്ടമോ, മധുരമായിന്നെന്റെ  നാവിൽ രുചിച്ചത്  നിൻ ഹൃദയത്തിലെ  സ്വപ്നമോ സ്നേഹമോ, ഇന്നെന്റെ കറികളിൽ തിക്തമായ്ത്തീർന്നത് മനസ്സിൽ നിറഞ്ഞോരു  നൈരാശ്യബോധമോ,  കർമ്മവിശുദ്ധേ!...

ഭൂമിയിൽ കോവിഡണു

ഭൂമിയിൽ കോവിഡണു ഉറഞ്ഞു തുള്ളീ... സ്വർണ്ണ സിംഹാസനമുലഞ്ഞു വീണൂ... മനുഷ്യന്റെ മനസ്സിലെ സൗന്ദര്യ രൂപങ്ങൾ മൺകൂന പോലിന്നു വീണുടഞ്ഞൂ, മൺകൂന പോലിന്നു വീണുടഞ്ഞു..... ഭയം കൊണ്ടു ലോകരുടെ മുഖം വിളറീ നെഞ്ചിനുളളിൽ ഹൃദയങ്ങൾ തേങ്ങിപ്പോയി.... (2) അതിജീവനത്തിന്റെ പോരാളിയാകുവാൻ മാനവാ..... മാനവാ ഇനിയും നീ ഒരുങ്ങിയില്ലേ...    ഭൂമിയിൽ കോവിഡണു ഉറഞ്ഞു തുള്ളീ.... കൈകളെ വൃത്തിയാക്കി കഴുകിവെച്ചൂ മാസ്കുകൾ ഭംഗിയായ് ധരിക്കയായി (2) കോവിഡിൻ യുദ്ധഭൂവിൽ പോരാളിയാകുവാൻ മാനവാ....... മാനവാ ഇനിയും നീ ഒരുങ്ങിയില്ലേ ഭൂമിയിൽ കോവിഡണു ഉറഞ്ഞു തുള്ളീ.. സ്വർണ്ണ സിംഹാസനമുലഞ്ഞു വീണൂ..