സൗഹൃദം
കവിത.
സൗഹൃദം .
..................
സൗഹൃദമെന്നും
ജലയാനപാത്രം,
ജീവിതക്കടലിലെ
ആഴങ്ങൾ താണ്ടുന്ന
"നോവ" തൻ പായ്ക്കപ്പൽ -
പോലുള്ള യാനകം.
ദൗർഭാഗ്യച്ചുഴലിയിൽ
ഉലഞ്ഞിടുന്നേരവും
സങ്കടച്ചുഴിയിൽ തകർന്നിടുന്നേരവും,
എന്നുമെൻ ചാരത്ത്
തുണയായിരിക്കുന്നു,
നിസ്വാർത്ഥസ്നേഹമാം
സൗഹൃദക്കൂട്ടായ്മ,
ഒറ്റപ്പെടലിന്റെ
മൗനയാമങ്ങളിൽ,
പേടിയാമിരുളിൽ
വിറകൊള്ളുന്നേരവും,
മിന്നുംവിളക്കായി
നേർദിശ കാട്ടുന്നു ,
നിർമ്മലസ്നേഹമാം
സൗഹൃദമെന്നുമേ.
Dr Manoj M R.
Comments
Post a Comment