ഭൂമിയിൽ കോവിഡണു

ഭൂമിയിൽ കോവിഡണു ഉറഞ്ഞു തുള്ളീ...
സ്വർണ്ണ സിംഹാസനമുലഞ്ഞു വീണൂ...

മനുഷ്യന്റെ മനസ്സിലെ
സൗന്ദര്യ രൂപങ്ങൾ
മൺകൂന പോലിന്നു വീണുടഞ്ഞൂ,
മൺകൂന പോലിന്നു വീണുടഞ്ഞു.....

ഭയം കൊണ്ടു ലോകരുടെ മുഖം വിളറീ
നെഞ്ചിനുളളിൽ ഹൃദയങ്ങൾ തേങ്ങിപ്പോയി.... (2)

അതിജീവനത്തിന്റെ പോരാളിയാകുവാൻ
മാനവാ..... മാനവാ
ഇനിയും നീ ഒരുങ്ങിയില്ലേ...
  
ഭൂമിയിൽ കോവിഡണു ഉറഞ്ഞു തുള്ളീ....

കൈകളെ വൃത്തിയാക്കി കഴുകിവെച്ചൂ
മാസ്കുകൾ ഭംഗിയായ് ധരിക്കയായി (2)

കോവിഡിൻ യുദ്ധഭൂവിൽ പോരാളിയാകുവാൻ
മാനവാ....... മാനവാ
ഇനിയും നീ ഒരുങ്ങിയില്ലേ

ഭൂമിയിൽ കോവിഡണു ഉറഞ്ഞു തുള്ളീ..
സ്വർണ്ണ സിംഹാസനമുലഞ്ഞു വീണൂ..

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി