സ്വാതന്ത്ര്യം

കവിത.

സ്വാതന്ത്ര്യം.
.....................

അലയുന്നെൻ കിനാവുകൾ
മുകിൽപോലനന്തമായ്,
നിറയുന്നെന്നകതാരിൽ
വ്യോമത്തിന്നപാരത,

പായുന്നെൻ രാഗങ്ങൾ
തീരംതേടും തരംഗമായ്,
നിസ്സീമമാം ഹൃദയത്തിൽ
ആനന്ദക്കടലാഴം,

രസനയിലെ മധുരം പോൽ
അലിയുന്നെന്നാശങ്ക,
വിടരുന്നെൻ ചുണ്ടുകളിൽ 
സ്നേഹത്തിൻ 
പുഞ്ചിരികൾ,

ധ്യാനത്തിൻ ഭൂമികയിൽ 
ധന്യതയുടെ പൂവാടി,
ബോധത്തിൻ പൂർണ്ണതയിൽ 
ഉജ്ജ്വലമാം സ്വാതന്ത്ര്യം.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി