രാധാമാധവസംഗമത്താൽ
ഗാനം .
രാധാമാധവസംഗമത്താൽ ഇന്ന്
യമുനാതീരം അണിഞ്ഞൊരുങ്ങി,
ഹരിചന്ദനക്കുറി ചാർത്തിയ രാധിക അപ്സരകന്യകയായ് തിളങ്ങി,
അവൾ മണ്ണിലെ മോഹിനിയായ് തിളങ്ങി
(രാധാമാധവ ....)
നീഹാരബിന്ദുക്കൾ ചുംബനമേകിയ നീലക്കടമ്പുകൾ പൂവണിഞ്ഞു,
കാർമുകിൽവർണ്ണന്റെ വേണുഗാനം കേട്ട് മോഹമയൂരങ്ങൾ നൃത്തമാടി
(രാധാമാധവന...)
സ്വർഗ്ഗീയപ്രേമത്തിൻ ലീലകൾ കണ്ടിട്ട് യമുനേ നിന്നിലും തിരയിളകി,
ധന്യയാം രാധിക ശ്യാമസ്വരൂപന്റെ മാറിൽ ശയിക്കുന്ന ഹാരമായി.
(രാധാമാധവ ....)
Dr Manoj M R
Comments
Post a Comment