ശ്രീനാരായണസദ്ഗുരു
പ്രാർത്ഥന.
ശ്രീനാരായണസദ്ഗുരു.
....................................
മിഥ്യ നിറയുമെൻ
ചിത്തത്തിനുള്ളിൽ നീ
ജ്ഞാനപ്രകാശം
ചൊരിഞ്ഞുവല്ലോ,
രാഗം തുളുമ്പുമെൻ
ഹൃദയത്തിനുള്ളിൽ നീ
ഭക്തിമാധുര്യം
നിറച്ചുവല്ലോ,
നിൻപ്രിയഭാഷണം
വായിച്ചറിയവെ
ധ്യാനത്തിൻ ജ്യോതി
തെളിഞ്ഞുവെന്നിൽ,
നിഷ്ക്കാമകർമ്മങ്ങൾ
കണ്ടുപഠിക്കവെ
മോക്ഷത്തിൻവിത്ത്
കിളിർത്തുവെന്നിൽ,
ഭീതിയുണർത്തുന്ന
ദുർഘടവേളയിൽ
അഭയഗോവർദ്ധനം
നിന്റെ രൂപം,
ദു:ഖത്തിൻ തീയേറ്റു
നീറുന്നനേരത്ത്
ചന്ദനലേപനം
നിന്റെ നാമം,
നരനായ്പ്പിറന്നോരു
ചൈതന്യരൂപനേ!
വേദത്തിൻ പൊരുളായ
വാത്സല്യമേ!
എന്നും തുണയായെ-
ന്നുള്ളിലൊഴുകു നീ,
കാരുണ്യഗംഗയാം
സദ്ഗുരുവേ !
Dr Manoj M R.
Comments
Post a Comment