പാഠങ്ങൾ

പാഠങ്ങൾ .
..................

ജനിച്ചനേരം കരഞ്ഞിടാനും
പ്രാണവായു ശ്വസിച്ചിടാനും ,
അമ്മ തന്ന പാലമൃതം
ആർത്തിയാൽ കുടിച്ചിടാനും ,

നല്ല കാഴ്ച കണ്ടിടാനും 
ഉറക്കുപാട്ട് കേട്ടിടാനും ,
വിസ്മയത്താൽ നോക്കിടാനും
ഓടിച്ചാടി കളിച്ചിടാനും ,

അക്ഷരം ഗ്രഹിക്കുവാനും 
വാക്കുകൾ രുചിക്കുവാനും ,
കവിതകൾ നുണഞ്ഞുകൊണ്ട്
സ്വപ്നമേറെ കണ്ടിടാനും ,

മനസ്സുതന്നെ ലോകമെന്ന് 
ഉള്ളുകൊണ്ടറി -
ഞ്ഞിടാനും ,
ധ്യാനമെന്ന പാടവത്താൽ
ചിത്തശാന്തി നേടുമെന്നും,

ബോധമാണ് സർവ്വമെന്നും ,
ദ്വൈതമല്ല 
ബോധമെന്നും
നിത്യമെന്നെ ബോധ്യമാക്കും
ജീവിതമേ നമോവാകം.

Dr Manoj M R

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി