പ്രിയനേ
കവിത.
* പ്രിയനേ ......
.........................
പ്രിയനേ! നിൻ സാന്നിധ്യം
ഞാൻ അകമിഴിയാൽ
അറിഞ്ഞുവിന്ന്,
പ്രിയനേ! നിൻ സാമീപ്യത്താൽ
അകതാരിൽ തേൻ നിറഞ്ഞു,
തഴുകും നിൻ സ്നേഹക്കാറ്റിൻ
മുല്ലപ്പൂഗന്ധമുയർന്നു,
ഹൃദയത്തിൽ ഞാനും നീയും
മൗനത്തിൽ അലിഞ്ഞുചേർന്നു.
*( പ്രിയൻ - ഈശ്വരൻ)
Dr Manoj M R
Comments
Post a Comment