വൃശ്ചികരാത്രിയിൽ
കവിത.
വൃശ്ചികരാത്രിയിൽ .......................................
വൃശ്ചികരാത്രിയിൽ
പൂനിലാവൊളിപോലെ
അയ്യപ്പദേവനെന്ന -
രികിൽ വന്നു,
പിച്ചകമാലകൾ
കോർത്തു ഞാനെന്നുടെ
ആരാധ്യദേവനെ
ആനയിച്ചു,
ശരണം വിളിക്കുമെൻ
മാനസക്കാവിലെ
മായാന്ധകാരങ്ങൾ
പോയ്മറഞ്ഞു,
പുണ്യയാം പമ്പയെപ്പോ-
ലെന്റെ ഹൃദയത്തിൽ
സ്നേഹകല്ലോലിനി
നിറഞ്ഞൊഴുകി,
ചിന്മുദ്ര കാട്ടിയെൻ
ജ്ഞാനത്തെയൂട്ടി നീ
തത്വമസീമന്ത്രം
കാതിലോതി,
ആത്മപ്രകാശമാം
നിർമ്മലരൂപമേ !
അമൃതാമറിവെന്നിൽ
ചൊരിയുകില്ലേ.
Dr Manoj M R
Comments
Post a Comment