കാർത്തികദീപം

കവിത.

കാർത്തികദീപം.
...............................

അമ്മേ! തൃക്കാർത്തികരാവിൽ
നക്ഷത്രദീപമൊരുങ്ങി,
ദേവിനിൻ ജന്മദിനത്തിൽ
ചന്ദ്രികയും വന്നുനിറഞ്ഞു,

ഇന്നെന്റെ ഭവനത്തിങ്കൽ 
ദീപത്തിൻ മാലയൊരുക്കി,
ഇന്നെന്റെ ഹൃദയത്തിൽ ഞാൻ
സങ്കീർത്തനഗീതം പാടി,

ഒരു നല്ല നാളേയ്ക്കായെൻ
സ്വപ്നങ്ങൾ ചിറകുവിടർത്തി,
ഭുവനത്തിൽ സ്വർഗ്ഗം പണിയാൻ
വരമേകൂ ജഗദംബേ നീ,

മനുജന്റെ മനസ്സിനുള്ളിൽ
ദീപങ്ങൾ തെളിഞ്ഞിടട്ടെ,
അജ്ഞാനത്തമസ്സകറ്റും
വിജ്ഞാനം നിറഞ്ഞിടട്ടെ.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി