നാനാക്ക് ഗുരുദേവൻ

കവിത

നാനാക്ക് ഗുരുദേവൻ .
.................................

പൊൻനിറമാർന്നൊരു 
മേഘശകലമ്പോൽ
പ്രോജ്ജ്വലിക്കുന്നു 
സുവർണ്ണക്ഷേത്രം,

അമൃതസരസാം
സ്ഫടികസലിലത്തിൽ
ചന്ദ്രിക തീർക്കുന്നു
ദേവലോകം,

സംഗീതഗംഗയായ്
വാനിലുയരുന്നു 
ഹൃദയങ്ങൾ പാടും 
ഗുരുവാണികൾ,

സത്യവും നന്മയും
സ്നേഹസായൂജ്യവും 
മന്ത്രങ്ങളാക്കും
ഗുരുഭാഷണം,

നാനാക്ക് ഗുരുവിന്റെ
ചൈതന്യരൂപമെൻ 
ചിത്തത്തിൽ നന്നേ
തെളിഞ്ഞുനിൽക്കെ,

എന്നിലുയരുന്നു
ഏകദൈവത്തിന്റെ
ശാന്തി പകരുമ -
ഖണ്ഡധ്യാനം.

Dr Manoj M R

🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി