നാഥൻ
കവിത.
നാഥൻ ...
....................
ധനുമാസരാവിൽ
തെളിഞ്ഞ ചൈതന്യമേ!
നീയെന്റെയുള്ളിലെ
നാഥൻ,
സാക്ഷിയായെന്നുടെ -
യുള്ളിൽ ജ്വലിക്കുന്ന
ശുദ്ധാവബോധത്തിൻ
ദീപം,
ഈ വഴിത്താരയിൽ ഞാൻ
തളർന്നീടുമ്പോൾ
ദാഹം ശമിപ്പിക്കും
ജീവൻ,
ഈ മോഹഭൂമിയിൽ ഞാൻ
കുരുങ്ങീടുമ്പോൾ
വഴിവിളക്കാകും പ്രകാശം,
നാഥാ! നിൻകരുണയിൽ
സായൂജ്യമായിടാൻ
കൃപകാത്തിരിക്കുന്നു ഞാനും,
നിന്നിൽ ലയിച്ചിടാൻ
ശരണമടഞ്ഞിടാൻ
എന്നും ഭജിക്കുന്നു ഞാനും.
🌹🌹🌹
Dr Manoj M R.
Comments
Post a Comment