ഭക്തഹൃദയം
ഭക്തഹൃദയം .
.......................
പുലരിയിലാദിത്യ
മന്ത്രം ജപിക്കുന്ന
മനസ്സിലുണരുന്നു
ദൈവഭക്തി,
ഈറൻമുടിയുമാ -
യമ്പലമുറ്റത്ത്
നാമം ജപിക്കുന്നു
സ്മരണഭക്തി,
വാടുന്ന ജീവനിൽ
സ്നേഹം പുരട്ടുമ്പോൾ
ഹൃദയത്തിൽ നിറയുന്നു
സേവഭക്തി,
ദേവപാദങ്ങളിൽ
ദു:ഖങ്ങളർപ്പിച്ചു
സാന്ത്വനം തേടുന്നാ -
രാധ്യഭക്തി ,
ഉള്ളിലെയാനന്ദ -
യാത്മബോധത്തിൽ
ഞാനുണ്മയായ്
തങ്ങുന്ന ശുദ്ധഭക്തി,
ഭക്തിയും ഭക്തനു -
മൊന്നിൽ ലയിക്കവെ
ശുദ്ധാവബോധ -
പ്രകാശസിദ്ധി
🌹🌹🌹
Dr Manoj M R.
Comments
Post a Comment