വാക്സിൻ വേണം

പാരഡി ഗാനം .

വാക്സിൻ വേണം
ഉടനടി വേണം
കൊറോണയെ തുരത്തീട്ടാൻ ,
കുത്തിവയ്പ്പു കഴിഞ്ഞാൽ
മാസ്കൂരിക്കളഞ്ഞിട്ട്
കറങ്ങി നടക്കാലോ 
(വാക്സിൻ )

തൊണ്ടയ്ക്കു നൊമ്പരം 
മണ്ടയ്ക്കുവേദന 
പനിയായ് കൂടെവരും (2)
ചീനനാട്ടുകാരൻ പുതുരോഗാണു 
കൊല്ലാനായ് ഒരുങ്ങിവരും 
ഓൻ വായുവിൽ പറന്നിറങ്ങും (2)
(വാക്സിൻ )

അള്ളാണെ ഉമ്മാ
പൊല്ലാപ്പു വേണ്ട 
കരുതിയാൽ നിനക്കു കൊള്ളാം 
കുത്തിവയ്പ്പു കഴിഞ്ഞാലും 
സൂക്ഷിച്ചു നടന്നാൽ 
ജീവിതം പൊടിപൊടിക്കാം 
നമ്മുടെ ജീവിതം പൊടിപൊടിക്കാം 
അതു കഴിഞ്ഞങ്ങനെ
സൗഖ്യത്തിലിരിക്കുമ്പം 
മാസ്കിനെ മറക്കരുതേ 
നീ കൈ കഴുകാൻ മറക്കരുതേ 
(വാക്സിൻ )

വാക്സിൻ വേണം
ഉടനടി വേണം
കൊറോണയെ തുരത്തീടാൻ
കുത്തിവയ്പ്പു കഴിഞ്ഞാൽ 
മാസ്കൂരിക്കളഞ്ഞിട്ട്
കറങ്ങി നടക്കരുതേ
നീ കറങ്ങി നടക്കരുതേ .

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി