വിഷുക്കണി
കവിത.
വിഷുക്കണി.
.......................
വ്യാധി പരത്തുന്നി -
രുളിന്നിടയിലും
ആഗതമായി
വിഷുപ്പുലരി,
നവ്യപ്രതീക്ഷതൻ
പൊന്നിൻകിരണമായ്
ആമോദമോടെ
കണിപ്പുലരി,
ഉള്ളിൽജ്ജ്വലിച്ചോരു
ചേതനയാലിന്ന്
ഞാനുമൊരുക്കി
വിഷുക്കണികൾ,
ചക്കയും മാങ്ങയും
വാഴപ്പഴങ്ങളും
ഓട്ടുപാത്രത്തിൽ
നിറച്ചുവച്ചു,
കൊന്നപ്പൂങ്കുലയുടെ
തങ്കപ്രഭയാലേ
മിന്നിത്തിളങ്ങുന്നു
കൃഷ്ണനുണ്ണി,
പുഞ്ചിരിതൂകും
പവിഴാധരങ്ങളിൽ
സ്നേഹത്തിൻ
പഞ്ചാരപ്പാലമൃതം,
ലോകമൊരുക്കും
വിഷുക്കണി കാണവെ,
ഹൃത്തിൽ നിറഞ്ഞു -
വാനന്ദരസം,
തന്നിലെ ചൈതന്യം
കണികണ്ടുണരുവാൻ
ഉൾക്കാഴ്ച പുൽകണം
ധ്യാനമോടെ.
🌹🌹🌹
Dr Manoj M R.
Comments
Post a Comment