രമണസദ്ഗുരു

പ്രാർത്ഥന.

രമണസദ്ഗുരു .
............................

ഹൃദയത്തിന്റെ -
യടിത്തട്ടിൽ 
നിർമ്മലമാമൊരു
പൊരുളായി
വാഴും സദ്ഗുരു
രമണേശാ !
വഴികാട്ടീട്ടുക -
യെന്നെന്നും,

ഹൃദയത്തിന്റെ -
യുള്ളറയിൽ
അവബോധമാം
സത്തായി
വാഴും സദ്ഗുരു 
രമണേശാ !
വഴികാട്ടീട്ടുക -
യെന്നെന്നും,

ആനന്ദത്തിൻ
കൊടുമുടിയേ,
കാരുണ്യത്തിൻ
സാഗരമേ,
ദു:ഖനിവൃത്തി
ലഭിപ്പോളം
വഴികാട്ടീടുക -
യെന്നെന്നും.

🌹🌹🌹 

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി