പുസ്തകത്താളുകൾ
നുറുങ്ങുകവിത.
പുസ്തകത്താളുകൾ.......................................
ചേലുള്ള കൂട്ടായി -
രുന്നെന്നും പുസ്തകം,
ജീവിതക്ലേശത്തി -
ലാത്മബന്ധു,
മണമോലും പുസ്തക-
ത്താളിലെയക്ഷരം
ചിദംബരത്തിൽ
കിനാക്കളായി,
എന്നെ ഞാൻ കാണും
മുകുരമായ് ഗ്രന്ഥങ്ങൾ,
പുത്തൻപ്രതീക്ഷതൻ
പൂമൊട്ടായി,
ഏകാഗ്രചിത്തത്തിൻ
ധ്യാനസപര്യയിൽ
എന്നെ നയിക്കുന്ന
ദീപമായി.
🌹🌹🌹
Dr Manoj M R.
Comments
Post a Comment