മെയ്ദിനചിന്തകൾ

കവിത.

മെയ്ദിനചിന്തകൾ ....
....................................

പലതുള്ളി പെരുവെള്ളമ്പോൽ 
സംഘടനാശക്തിയുണർന്നു,
അവകാശം നേടിയെടുക്കാൻ 
അകതാരിൽ കരുത്തുയർന്നു,

നീതിക്കായ് യുദ്ധം ചെയ്യാൻ
യത്നിച്ചു തൊഴിലാളികളും,
അന്യായം ചോദ്യം ചെയ്യാൻ
ഉണരുന്നു പൗരബോധം,

സ്വാതന്ത്ര്യം പുൽകും നെഞ്ചിൽ 
അറിവിന്റെ ജ്യോതി തെളിഞ്ഞു,
മനുഷ്യത്വം തിങ്ങും ചിന്ത 
മനതാരിൽ പൂത്തുവിടർന്നു,

മിഴിയിൽ പ്രത്യാശയുമായി,
ഹൃദയത്തിൽ സ്നേഹവുമായി,
ഭുവനത്തിൽ സ്വർഗ്ഗമൊരുക്കാൻ
യത്നിക്കും മനുഷ്യവർഗ്ഗം 

🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി