ഗൗരിയമ്മ
നുറുങ്ങുകവിത.
ഗൗരിയമ്മ.
......................
സുധീരയാം പരാ -
ശക്തിയായി
ചൂഷിതർക്കായ്
ഖഡ്ഗമെന്നുമൂരി,
ആത്മാഭിമാനത്തിൻ
താരയായി
പ്രചോദമായി നീ
നാരികൾക്ക്,
ജീവിതം ഹോമിച്ചു
ലോകത്തിനായ്,
ത്യാഗത്തിൻ
ശോണിതപുഷ്പമായി,
എന്നും നിന്നോർമ്മകൾ
മലയാളിയെ
കോരിത്തരിപ്പിക്കും
കാവ്യമായി.
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment