സുന്ദർലാൽ ബഹുഗുണ

നുറുങ്ങുകവിത.

സുന്ദർലാൽ ബഹുഗുണ .
...................................

ആലിംഗനത്താൽ
തരുക്കൾക്കമൃതേകി 
ഭൂമിയാമമ്മയെ 
പൂവാടിയാക്കി നീ,

എത്ര സമ്മോഹനം
നിൻ നിറപുഞ്ചിരി,
സ്നേഹമാം ഗംഗയായ്
നിന്നന്തരംഗവും, 

സുന്ദരം നിന്നുടെ
ഭാവവും നാമവും ,
പുത്തനുണർവ്വിന്റെ 
താരകമായി നീ ,

വൃക്ഷലതാദിക -
ളെന്നും ധനമെന്ന
വ്യക്തമാം ചിന്ത, നീ -
യെന്നിൽ ജ്വലിപ്പിച്ചു.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി