ഒ എൻ വി

നുറുങ്ങുകവിത.

ഒ എൻ വി .
..............................

കവിയുടെ തൂലിക -
ത്തുമ്പിലുറയാത്ത 
മഷിയുടെ നേർത്ത
നനവുകാണാം ,
കവിയന്നുചൊല്ലിയ
വാക്കിലഴകുള്ള 
പാരിജാതത്തി-
ന്നരുമഗന്ധം ,

മണ്ണിന്റെ ദാഹവും
മഞ്ഞിൻ കുളിർമ്മയും 
നാലുമണിപ്പൂവിൻ 
നൈർമ്മല്യവും ,
പൊരുതും മനസ്സിന്റെ 
അഗ്നിസ്ഫുലിംഗവും 
ചാലിച്ചയക്ഷരം 
കാവ്യമായി ,

കാവ്യനിലാവിലായ് 
നീന്തിത്തുടിക്കുവാൻ 
ഹൃദ്യമാം ലോകം 
കൊതിക്കുമെന്നും,
സ്നേഹാർദ്രഗീതികൾ 
മാറ്റൊലികൊള്ളുന്നു 
ആസ്വാദനത്തിന്റെ -
യാഴങ്ങളിൽ .

🌹🌹🌹🌹🌹🌹

Dr Manoj M R.

കവി ചൊല്ലിയ വാക്കി
ലഴകുള്ള പാരിജാത
ത്തിന്നരുമ
ഗന്ധമറിയാം 

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി