അമ്മ

നുറുങ്ങുകവിത.

അമ്മ .
............

ഞാനെന്നഹന്തയ്ക്ക് 
ഉണ്മ പകർന്നോരു 
പരമാത്മചൈതന്യമമ്മ,

ഞാനെന്നഹന്തയ്ക്ക് 
ലോകം രുചിക്കുവാൻ 
ഇന്ദ്രിയമേകിയെന്നമ്മ,

ഞാനെന്നഹന്തയ്ക്ക് 
മോദം ഭുജിക്കുവാൻ 
മാനസമേകിയെന്നമ്മ,

ഞാനെന്നഹന്തയ്ക്ക് 
തന്നിലലിയുവാൻ 
ധ്യാനമായെന്നിൽവന്നമ്മ.

🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി