ദാനം
നുറുങ്ങുകവിത.
ദാനം.
...............
സാഹചര്യങ്ങൾ
ഭയാനകമാണിന്ന് ,
ജീവനായ് തേങ്ങുന്നു
രോഗികളെത്രയോ ,
ശ്വാസതടസ്സങ്ങൾ
നെഞ്ചിൽ കനക്കവെ
" ഓക്സിജൻ " കാംക്ഷിച്ചു
പിടയുന്നു മാനുഷർ,
പുൽച്ചെടി തന്നുടെ
കുഞ്ഞില പോലുമെ
" ഓക്സിജൻ " ദാനമായ്
നൽകുന്നു ഭൂമിയിൽ,
പ്രകൃതിയെ ചൂഷണം
ചെയ്തുപോയെങ്കിലും
നട്ടിടാം ആയിരം
തൈകളീ വേളയിൽ .
🌾🌾🌾🪴🪴🪴
Dr Manoj M R.
Comments
Post a Comment