അച്ഛൻ
നുറുങ്ങുകവിത.
അച്ഛൻ.
........................
കരുതലിൻ നാഥ -
നാണച്ഛനെന്നും,
കണ്ണിൽ മയക്കം
കയറുമ്പോഴും ,
ഉത്കണ്ഠയാലേ
തപിക്കുമച്ഛൻ ,
ധീരത കണ്ണിൽ
ജ്വലിക്കുമ്പോഴും,
ഉറ്റവർക്കായി
തപസ്സുചെയ്യും ,
കർമ്മബന്ധത്തിൽ
കുരുങ്ങുമ്പോഴും ,
സ്നേഹത്തിൻ
പഞ്ചാരപ്പാലമൃതം
ഉള്ളിലൊളിപ്പിച്ച
മർത്ത്യനച്ഛൻ.
Dr Manoj M R.
🌹🌹🌹🌹🌹🌹
Comments
Post a Comment