വായന

നുറുങ്ങുകവിത.

വായന.
...............

വായനയായി നിറയും
ഭാഷ,
വാക്കിൽനിന്നൂറുന്നു
അർത്ഥരസം,
സിരയിലലിയുന്നു
ആശയങ്ങൾ,
എന്നിൽ തളിർക്കുന്നു 
ചിന്താധാര, 

ആകാശമായി വിരിഞ്ഞു ചിത്തം,
ജ്ഞാനത്തിന്നമ്പിളി
കണ്ടു ദൂരെ,
മൗനത്തിൻ താഴ്വര
പൂവണിഞ്ഞു,
ഹൃദയസരസ്സിൽ നിറഞ്ഞു സ്നേഹം.

Dr Manoj M R.

🌹🌹🌹🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി