പന്ത്

പന്ത്.
...........

പന്തുപോലെന്നെന്നും
ചുറ്റിത്തിരിയുന്ന
പന്തിനെപ്പോലെ -
യുരുണ്ട ഭൂവിൽ,

കുത്തിയിരുപ്പുണ്ട് 
ഞാനും കിടാക്കളും 
വാശിയേറും കളി
വീക്ഷിക്കുവാൻ ,


ഗോൾവല ചുംബിക്കാ-
നോടുന്ന പന്തിന്റെ 
പിന്നാലേ പായുന്നു -
വെന്റെ നോട്ടം,

ഗോളടിവീരന്മാർ 
പോസ്റ്റിലടിക്കുമ്പോൾ 
ആകാംക്ഷയാലേ 
കുതിപ്പു ഞാനും .

⚽⚽⚽⚽⚽⚽

Dr Manoj M R

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി