അമ്മേ ദേവയാനീ
അമ്മേ ദേവയാനീ !
...................................
നവതിയാഘോഷിക്കും
പൂജ്യയാം അമ്മേ ദേവയാനീ!
സ്നേഹാർദ്രമാം ആ നോട്ടവും മൃദുഹാസവും
എൻ ഹൃദയത്തിലെന്നും
ആനന്ദത്തിൻ വസ-
ന്താരാമം തീർപ്പൂ .
വിശുദ്ധയാം അമ്മമരം
ഇനിയും തളിർത്തു പൂവിടട്ടേ,
അസംഖ്യം പുത്രീപുത്രന്മാർ
ആ സ്നേഹത്തണലിൽ
രമിച്ചിടട്ടേ,
സ്മരണയിലും പ്രാർത്ഥനയിലും
അമ്മയൊരു കെടാ -
വിളക്കായെന്നിൽ
ജ്വലിച്ചുനിൽപ്പൂ ,
ഇതിലും നല്ലോരമ്മ
കനവുകളിൽ മാത്രമേ
കാണുകയുള്ളൂ.
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏
Manoj M R.
Comments
Post a Comment