അതിരുകൾ

കവിത.

അതിരുകൾ .
...........................

ഭൂവിലും വിണ്ണിലും 
സാഗരമദ്ധ്യത്തും 
രാജ്യങ്ങൾ പങ്കിട്ടു
കല്പിതസീമകൾ,

ആണി തറച്ച
മതിലുകളാലിന്ന്
കോട്ടയൊരുക്കി നാം
സ്വഭവനങ്ങളിൽ,

മുള്ളുള്ള വേലിയിൽ
പൂവിട്ടു വള്ളികൾ,
അയലത്തു നോക്കി നാം
പുഞ്ചിരി തൂകവെ,

സ്നേഹത്തിൻ ഗീതങ്ങൾ
പാടിനടന്നു നാം ,
സ്വാർത്ഥതയെന്നും 
മനസ്സിൽ നിറയവെ,

വീടിന്നകത്തളം 
മോടികൂട്ടുമ്പോഴും 
പരിധികളാലേ 
സ്വകാര്യതയൂട്ടി നാം,

ചിന്ത മെനയുന്ന
സ്വർണ്ണക്കുമിളയിൽ
അസ്വാസ്ഥ്യമോടെ നാം 
നാമം ജപിക്കുന്നു.

Dr Manoj M R.

🌹🌹🌹🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി