പിതൃതർപ്പണം

നുറുങ്ങുകവിത.

പിതൃതർപ്പണം.
..............................

ഓർമ്മപ്പുഴയിൽ
വർണ്ണം തൂകും 
ജലപുഷ്പങ്ങൾ,
പിതൃക്കൾ നിങ്ങൾ ,

സ്മൃതികളുണർത്തി ,
നാഡിയിലുറയും
ഊർജ്ജകണങ്ങൾ
പിതൃക്കൾ, നിങ്ങൾ ,

ദു:ഖത്താൽ ഞാ-
നുലയുന്നേരം ,
വിഭ്രാന്തികളാൽ
കുഴയുന്നേരം ,
പൗർണ്ണമിരാവിൻ
നിലാവുപോലെ
തൊട്ടുതലോടീ
കിനാവിൽ നിങ്ങൾ

കർക്കിടകത്തിൻ
കറുത്തവാവിൽ 
അർപ്പിക്കട്ടേ
എള്ളും പൂവും,
ഇഷ്ടം ചേർത്തു
വിളമ്പീടട്ടേ 
ചന്ദനഗന്ധം
പേറും ചോറും .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി