സ്വാതന്ത്ര്യം

നുറുങ്ങുകവിത.

സ്വാതന്ത്ര്യം.
...........................

തോന്നുന്നിടത്തൊക്കെ 
തോന്നുന്നപോലങ്ങ് 
യാത്ര ചെയ്തീടുക -
യാണോയീ സ്വാതന്ത്ര്യം ,

മോഹങ്ങളോരോന്നും 
സാക്ഷാത്കരിച്ചിട്ട് 
സുഖമായിരിക്കുക -
യാണോയീ സ്വാതന്ത്ര്യം ,

ഉള്ളിലെ ചിന്തകൾ
ആരെയും കൂസാതെ
വാരിവിളമ്പുന്ന -
താണോയീ സ്വാതന്ത്ര്യം ,

ഞാനെന്ന ഭാവത്തി -
ലൊട്ടുമുടക്കാത്ത 
ബോധത്തിൻ പൂർണ്ണത -
യല്ലയോ സ്വാതന്ത്ര്യം.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി