ഓണപ്പുലരി

നുറുങ്ങുകവിത.

ഓണപ്പുലരി.
...........................

പുലരി നവകോടിയുടുത്തു ,
നീഹാരം കമ്മലണിഞ്ഞു,
പൂവിളിയുമായോടിയെത്തി 
പൂങ്കുയിലും പൂത്തുമ്പികളും ,

തുമ്പപ്പൂ മിഴികൾ ചിമ്മി,
അരളിപ്പൂ മന്ദഹസിപ്പൂ , 
മുക്കൂറ്റിപ്പൂവിന്നുള്ളിൽ
ആഹ്ളാദം തിരതല്ലുന്നു,

കദനങ്ങൾക്കവധി കൊടുത്തു ,
കുറ്റങ്ങൾ പൊറുത്തു ഞാനും ,
ഓണത്തിന്നുഷസ്സിലെന്നിൽ
ആമോദപ്പെരുമഴക്കാലം .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി