മേലൂട്ടുകാവ് സൗഹൃദവേദി
കവിത.
മേലൂട്ടുകാവ് സൗഹൃദവേദി .
....................................
മേലൂട്ടുകാവിലെ
ദുർഗ്ഗയമ്മേ !
ഈ സൗഹൃദവേദിയിൽ
പ്രീതയാകൂ ,
നിന്നുടെയിച്ഛയും
കനിവുമല്ലോ
എന്നിൽ പിറക്കുന്ന
സർഗ്ഗചിന്ത ,
കഥയും കവിതയും
സംഗീതവും
ഈ തിരുമുറ്റത്തു
പൂത്തിടട്ടേ ,
മനസ്സും ഹൃദയവു -
മേകമായി
ആത്മാനുഭൂതി
നുണഞ്ഞിടട്ടേ ,
ജ്ഞാനവും സ്നേഹവും
സൗഹൃദവും
സംസ്കാരമായി
വളർന്നിടട്ടേ ,
അമ്മേ ! നിൻ നിർമ്മല-
സന്നിധിയിൽ ,
നല്ല മനുഷ്യർ
പുലർന്നിടട്ടേ .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment