ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ
കവിത.
ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ .
....................................
യോഗിയായ്, സിദ്ധനായ്,
അദ്വൈതബ്രഹ്മമായ്,
എന്നും വിളങ്ങിയ
സദ്‌ഗുരുവേ !
സർവ്വജനങ്ങൾക്കും
നേർവഴി കാട്ടുവാൻ
സത്യത്തിൻ വീഥിയിൽ
ദീപമായി,
രാഗതാളങ്ങളും
സർവ്വകലകളും
ദേവീകൃപയാലേ
സിദ്ധമാക്കി,
തിരുഹൃദയത്തിലെ
കാരുണ്യഗംഗയിൽ
ജന്തുക്കൾ പോലും
കൃതാർത്ഥരായി,
"സ്നേഹസമത്വവും
വിദ്യയും ജ്ഞാനവും
എല്ലാ മനുഷ്യർക്കു -
മൊന്നുപോലെ " ,
സദ്ചിന്താരത്നങ്ങൾ
എത്രയോ തന്നങ്ങ്
മാനവരാശിക്ക്
പാഠമാക്കാൻ .
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏
Dr Manoj M R.
Comments
Post a Comment