എന്റെ കണ്ണൻ

കവിത.

എന്റെ കണ്ണൻ.
...................................

ഇന്നെൻ മനസ്സാകും
വൃന്ദാവനത്തിൽ, എൻ
ശ്യാമമുകുന്ദാ! നിൻ
പാദസ്പർശം,

കാതോർത്തിരിക്കവെ
എന്നിൽ നിറയുന്നു,
തുളസിക്കതിരിന്റെ
വശ്യഗന്ധം,

നിന്നുടെ കാലടി
മെല്ലെ പുണരുവാൻ 
കാളിന്ദിയാകുന്നു
എൻ ഹൃദയം,

നിൻ മയിൽപ്പീലികൾ
തേടിയെന്നക്ഷികൾ
ഹർഷബാഷ്പത്താൽ
സജലമായി,

മുരളി പൊഴിക്കുന്നോ -
രോങ്കാരനാദത്തിൽ 
ധ്യാനനിമഗ്നമാ-
യെന്റെ ചിത്തം,

എന്നിൽ പ്രശാന്തി 
നിറഞ്ഞു കവിയവേ
അവബോധമായെന്നിൽ
നില്പൂ നീയും .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി