ശ്രീനാരായണഗുരു
കവിത.
ശ്രീനാരായണഗുരു.
....................................
ബോധമാം പൂർണ്ണതയായി
വിളങ്ങവെ,
മായയാം ചിത്തത്തിന്നറിവേകി
സദ്ഗുരു ,
മാനവഹൃത്തിലെ
താമസഗർത്തത്തിൽ,
അൻപോടെയറിവിന്റെ
ജ്വാല തെളിച്ചങ്ങ്,
സംസ്കാരചിത്തരായ്
ജീവിതം പുൽകുവാൻ
വൃത്തിയും വിദ്യയും
വേണമെന്നോതി നീ,
മാനസമെന്നെന്നും
നിർമ്മലമാക്കുവാൻ
ഭക്തിയും ജ്ഞാനവും
മാർഗ്ഗമെന്നോതി നീ,
മലയാളനാട്ടിലെ
വിഭ്രാന്തചിന്ത , നിൻ
നിഷ്കാമകർമ്മത്താൽ
താനേ കൊഴിഞ്ഞുപോയ് ,
ഗുരുവിൻ വചനങ്ങ -
ളിന്നും മുഴങ്ങുന്നു,
ആശയലോകത്തി -
ലർക്കപ്രകാശമായ് .
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏
Dr Manoj M R.
Comments
Post a Comment