അദ്ധ്യാപകൻ
നുറുങ്ങുകവിത.
അദ്ധ്യാപകൻ.
...............................
വിജ്ഞാനദാഹിക്ക്
തണലായിത്തീരുന്നു
അദ്ധ്യാപകനിലെ
യുക്തി ,
വേവും ഹൃദയത്തിൽ
തേന്മഴയാകുന്നു
അദ്ധ്യാപകനിലെ
അൻപ്,
പുത്തൻ കിനാവുകൾ
നെയ്യാനൊരുക്കുന്നു
അദ്ധ്യാപകനിലെ
ഭാവം,
നല്ല മനുഷ്യനായ്
ജന്മമൊരുക്കുന്നു
അദ്ധ്യാപകനിലെ
സ്നേഹം .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment