മൗനം

കവിത.

മൗനം.
..............

അങ്ങകലെ ,
ചൊവ്വാഗ്രഹത്തിൽ
ഞാനെന്റെ ചൊവ്വാദോഷം
ഇറക്കിവച്ചു,

ചന്ദ്രനിലൊരു സുന്ദരി
എന്നെ കാത്തിരിപ്പുണ്ടായിരുന്നു ,
സൂര്യതേജസ്സാർന്നവൾ ,
വീനസ്സിന്റെ രൂപലാവണ്യമുള്ളവൾ,

ഒരു നക്ഷത്രമായി
ഞങ്ങൾ യാത്ര തുടർന്നു ,
തമോഗർത്തത്തിന്റെ 
ആഴമാർന്ന മൗനത്തിലേയ്ക്ക് .

🌹🌹🌹🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി