ഗാന്ധിജി

നുറുങ്ങുകവിത.

ഗാന്ധിജി .
.....................

കാന്തിയെഴുന്നൊരാ 
പുഞ്ചിരിയാലങ്ങ്
ഭാരതഭൂവിനെ -
യേകമാക്കി ,

നിസ്വരെയെന്നെന്നും 
മാറോടണച്ചിട്ട് 
കാരുണ്യത്താലേ 
തലോടിയങ്ങ് , 

ഓരോ മനസ്സിലും 
സത്യോദയത്തിന്റെ 
ജ്വാല തെളിയുവാൻ 
ഹേതുവായി ,

ആദർശശുദ്ധിതൻ 
മാതൃകയായങ്ങ് 
ലോകത്തിലെന്നും 
വിളങ്ങിനിൽക്കും .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി