വരയാടുകൾ

കവിത.

വരയാടുകൾ .
............................

താഴ്വരയിലെങ്ങും
നീലക്കുറിഞ്ഞിപ്പൂക്കൾ,
തണുത്ത കാറ്റിലവ
നർത്തനമാടുന്നു ,

മധു നുകരുന്നു
വർണ്ണശലഭങ്ങൾ,
ധ്യാനനിരതരായി
തുഷാരബിന്ദുക്കൾ,

ഇതൊന്നും ശ്രദ്ധിക്കാതെ
മല കയറുകയാണ്
വരയാടുകൾ,
ഏകാഗ്രതയോടെ,
ഉറച്ച ചുവടോടെ,
നിഴലുകളില്ലാത്ത
ആകാശത്തിലേയ്ക്ക് ,
അതിരുകളില്ലാത്ത 
അനന്തതയിലേയ്ക്ക് .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി