പൂജ
നുറുങ്ങുകവിത.
പൂജ.
............
സർവ്വപ്രപഞ്ചവും ,
ഊർജ്ജപ്രസാരണി
അമ്മയാം ദേവിതൻ
നാമരൂപം ,
ഏഴയാം ഞാനുമാ
ലോകക്രമത്തിലെ
നിസ്സാരമാമൊരു
നീർപ്പോളയാം ,
എന്നിലൂടിന്നു ഞാൻ
നിന്നെ നമിക്കുന്നു ,
ആധാരമായുള്ള
ചൈതന്യമേ ,
പൂജയ്ക്കുവയ്ക്കുന്നു
നിന്നിലെൻ മാനസം
സായൂജ്യമുക്തിയെൻ
വാഞ്ഛയിന്ന് .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment